ഇംഗ്ലണ്ടിനോട് തോല്‍വിയേറ്റ് വാങ്ങി ഇന്ത്യ

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ 100 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയേറ്റ് വാങ്ങി.

247 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 38.5 ഓവറില്‍ 146 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 29 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹാര്‍ദ്ദിക് പാണ്ഡ്യ 27 റണ്‍സെടുത്തു. 24 റണ്‍സിന് ആറ് വിക്കറ്റെടുത്ത റൈസ് ടോപ്ലിയാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. ജയത്തോടെ മൂന്ന് മത്സര പരമ്ബരയില്‍ ഇംഗ്ലണ്ട് ഒപ്പമെത്തി(1-1). പരമ്ബരയിലെ മൂന്നാം മത്സരം ഞായറാഴ്ച ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കും. സ്‌കോര്‍ ഇംഗ്ലണ്ട് 49 ഓവറില്‍ 246ന് ഓള്‍ ഔട്ട്, ഇന്ത്യ 38.5 ഓവറില്‍ 146ന് ഓള്‍ ഔട്ട്.