എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം

കോട്ടയം: കേരളത്തിൽ ഉടനീളം പുതുതായി ആരംഭിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ ബ്രാഞ്ചുകളിലുള്ള ഒഴിവുകളിലേക്ക് കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റർ വഴി ജൂലൈ 18 ന് അഭിമുഖം നടത്തും. ഏതെങ്കിലും വിഷയത്തിൽ ബിരുദവും കുറഞ്ഞത് 18 മാസം മാനേജർ തസ്തികയിൽ പ്രവൃത്തി പരിചയവുമാണ് ബ്രാഞ്ച് മാനേജർ തസ്തികയിലേക്കുള്ള യോഗ്യത. പ്രായപരിധി 34 വയസ്.

പ്ലസ് ടു /ബിരുദം യോഗ്യതയുള്ളവർക്ക് ഫീൽഡ് ഓഫീസർ തസ്തികയിലേക്ക അപേക്ഷിക്കാം. പ്രായപരിധി: 28-30. താത്പര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 18ന് രാവിലെ 10ന് ബയോഡേറ്റയുമായി എംപ്ലോയബിലിറ്റി സെന്ററിൽ എത്തണം. വിശദവിവരത്തിന് എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.

അതേസമയം, കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ അട്ടപ്പാടി, മണ്ണാർക്കാട്, നെന്മാറ, ശ്രീകൃഷ്ണപുരം, കുഴൽമന്ദം ബ്ലോക്കുകളിൽ കമ്മ്യൂണിറ്റി കൗൺസിലർ നിയമനത്തിന് വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ലു, എം.എ സോഷ്യോളജിയാണ് യോഗ്യത. അപേക്ഷകർക്ക് ജൂലൈ ഒന്നിന് 40 വയസ്സ് കവിയരുത്. അപേക്ഷ, ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെ അസലുമായി ജൂലൈ 23 ന് രാവിലെ 10. 30 ന് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ നേരിട്ട് എത്തണമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു. ഫോൺ : 0491 2505627.