ന്യൂഡല്‍ഹി: പല രാജ്യങ്ങളിലും മങ്കി പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ സമിതി യോഗം ചേരും. ആഗോള പകര്‍ച്ചവ്യാധിയായി മങ്കിപോക്സിനെ പ്രഖ്യാപിക്കണോ എന്ന് തീരുമാനിക്കാനാണ് യോഗം ചേരുന്നത്.
ആഗോള സാഹചര്യം പരിശോധിക്കും. രോഗപ്പകര്‍ച്ച തടയാന്‍ സര്‍ക്കാരുകള്‍ ശ്രദ്ധിക്കണമെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അധാനോം പറഞ്ഞു. സമ്പര്‍ക്കം ഉണ്ടായവരെ കണ്ടെത്തി നിരീക്ഷിക്കാന്‍ രാജ്യങ്ങള്‍ സംവിധാനം ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, 65 രാജ്യങ്ങളില്‍ 10,611 പേര് മങ്കിപോക്സ് രോഗബാധിതരായാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയില്‍ മാത്രം 929 രോഗികള്‍ ഉണ്ട്. ബ്രിട്ടനില്‍ 1735 രോഗികളും.

