യുവാവിന്റെ വൃക്കമാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി സ്വന്തം കൈയിലെ സ്വര്‍ണ വളയൂരി നല്‍കി മന്ത്രി ഡോ.ആര്‍ ബിന്ദു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ വിവേക് എന്ന ഇരുപത്തിയേഴുകാരന്റെ വൃക്കമാറ്റിവയ്ക്കല്‍ ചികിത്സാ ധനസഹായ സമിതിയുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.
സ്വന്തം മണ്ഡലത്തിലായിരുന്നു പരിപാടിയെന്നതിനാലാണ് മന്ത്രി അവധി ദിനത്തില്‍ എത്തിയത്. പ്രസംഗം കഴിഞ്ഞ് മടങ്ങാനൊരുങ്ങുമ്പോഴാണ് മന്ത്രി തന്റെ കയ്യിലെ വളയൂരി ചികിത്സാ ധനസഹായസമിതി ഭാരവാഹികളെ ഏല്‍പ്പിച്ചത്.
അതേസമയം, പ്രാദേശിക ജനപ്രതിനിധികള്‍ മാത്രം പങ്കെടുക്കാറുള്ള ഇത്തരം പരിപാടികളില്‍ മന്ത്രി ബിന്ദു യോഗത്തിനെത്തിയത് പോലും അപ്രതീക്ഷിതമായാണ്. സഹായ സമിതിയുടെ ഭാരവാഹികളായ പി.കെ മനുമോഹന്‍, നസീമ കുഞ്ഞുമോന്‍, സജി ഏറാട്ടുപറമ്പില്‍ എന്നിവരാണ് മന്ത്രിയില്‍ നിന്ന് ഉപഹാരം ഏറ്റുവാങ്ങിയത്.

