തൃക്കാക്കര: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ വ്യാജ തെളിവുണ്ടാക്കിയെന്ന മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ഉമ തോമസ് എം എല്‍ എ രംഗത്ത്.
‘ശ്രീലേഖയുടെ ആരോപണം പൊതുസമൂഹം വിലയിരുത്തട്ടെ. അതിജീവിതക്കൊപ്പമാണെന്ന് ഞാന്‍ മുന്‍പേ പറഞ്ഞിട്ടുള്ളതാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ശ്രീലേഖയുടെ പ്രസ്താവനയെക്കുറിച്ച് കൂടുതല്‍ അഭിപ്രായം പറയാനില്ല’- ഉമ തോമസ് പറഞ്ഞു.
അതേസമയം, പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജമാണന്നും, നടനെ അറസ്റ്റ് ചെയ്തതില്‍ തെറ്റുപറ്റിയെന്നും പറഞ്ഞാല്‍ പൊലീസിന്റെ വിശ്വാസ്യത കൂടുമെന്നും മുന്‍ ഡിജിപി പറഞ്ഞിരുന്നു.

