അഹമ്മദാബാദ്: കൊവിഡ് ഉള്‍പ്പെടെ നിരവധി തടസങ്ങള്‍ കാരണം ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 36-ാമത് ദേശീയ ഗെയിംസിന് ഗുജറാത്ത് ആതിഥേയരാകും. സെപ്തംബര്‍ 27 മുതല്‍ ഒക്ടോബര്‍ 10 വരെ ഗെയിംസ് നടത്താന്‍ ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന്റെ അനുമതി ലഭിച്ചതായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ട്വീറ്റ് ചെയ്തു.
ഗുജറാത്ത് ആദ്യമായാണ് ദേശീയ ഗെയിംസിന് വേദിയാകുന്നത്. അഹമ്മദാബാദ്, ഗാന്ധിനഗര്‍, സൂറത്ത്,വഡോദര, ഭാവ്‌നഗര്‍ എന്നീ നഗരങ്ങളിലായാകും ഗെയിംസ് നടത്തുക. 34-ഓളം ഇനങ്ങളിലായി 7,000ത്തോളം കായിക താരങ്ങള്‍ പങ്കെടുക്കുമെന്നാണ് വിവരം.
2015ല്‍ കേരളത്തിലാണ് അവസാനമായി ദേശീയ ഗെയിംസ് നടന്നത്.

