പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകൾ; മിനി ജോബ് ഫെയർ ജൂലൈ 14, 15 തീയ്യതികളിൽ

കണ്ണൂർ: ജില്ലാ എംപ്ലോയ്‌മെന്റ എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂലൈ 14, 15 തീയ്യതികളിൽ രാവിലെ പത്ത് മണി മുതൽ രണ്ട് മണിവരെ അഭിമുഖം നടത്തുന്നു.

തസ്തികകൾ: എച്ച് ആർ എക്‌സിക്യൂട്ടീവ്, അക്കൗണ്ടന്റ്, എം ബി എ മാർക്കറ്റിംഗ്, ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ, സോഷ്യൽ മീഡിയ കണ്ടെന്റ് റൈറ്റർ, ഡിജിറ്റൽ മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ്, അഡ്മിനിസ്‌ട്രേറ്റർ, ഡെവലപ്പർ ട്രെയിനി, ഒഡോഡെവലപ്പർ, വെബ്‌ഡെവലപ്പർ, ബിസിനസ് അനലിസ്റ്റ്, ഗ്രാഫിക് ഡിസൈനർ, ടെലി-കോളർ, വാറന്റി കോ ഓർഡിനേറ്റർസ്, സർവീസ് അഡൈ്വസർ, ഓട്ടോമൊബൈൽ ടെക്‌നീഷ്യൻ, സ്‌പ്രേ പെയിന്റർ, ഷോറൂം സെയിൽസ് കൺസൽട്ടൻറ്, മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്. കൂടാതെ അക്കൗണ്ട്‌സ് അസ്സോസിയേറ്റ്, ഐ ടി ഇന്റർ (മാഹി മാത്രം).

യോഗ്യത: എംബിഎ (എച്ച് ആർ), ഡിഗ്രി/പി ജി, എം കോം, ബി കോം, മാർക്കറ്റിംഗ്, ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ/മെക്കാനിക്കൽ, പ്ലസ്ടു. താൽപര്യമുള്ളവർക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിന് പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടു വന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.