ഇന്‍സ്റ്റഗ്രാം ഫേസ്ബുക്ക് മെസഞ്ചര്‍ സര്‍വീസുകള്‍ ആഗോള വ്യാപകമായി തടസം നേരിട്ടതായി റിപ്പോര്‍ട്ട്‌

ഫേസ്ബുക്ക് മെസഞ്ചറിനും ഇന്‍സ്റ്റഗ്രാമിന്റെ മെസഞ്ചര്‍ സര്‍വീസിനും ആഗോളവ്യാപകമായി തടസ്സം നേരിട്ടതായി റിപ്പോര്‍ട്ട്. ജൂലൈ അഞ്ച് വെള്ളിയാഴ്ച രാത്രി 8 മണിക്ക് ആരംഭിച്ച പ്രശ്‌നം ആറാം തീയതി രാവിലെ വരെ തുടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.

1,280-ലധികം ഉപയോക്താക്കള്‍ ഫോട്ടോ, വീഡിയോ പങ്കിടല്‍ സേവനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ട്വിറ്ററിലും മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഫ്‌ലാഗ് ചെയ്തു. ജൂലൈ 6 ന് പുലര്‍ച്ചെ 3:17 ന് പരാതികള്‍ കുറഞ്ഞെങ്കിലും രാവിലെ 10ണിയോടെ വീണ്ടും പരാതികള്‍ ഉയര്‍ന്നിരുന്നു. ഫേസ്ബുക്ക് മെസഞ്ചറും ചൊവ്വാഴ്ച വൈകിട്ടോടെ പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ടുകളുണ്ട്.

വിവിധ സൈറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ഡൗണ്‍ഡിക്ടക്ടര്‍ ഡോട്ട് കോം കണക്കുകള്‍ പ്രകാരമാണ് ഇന്‍സ്റ്റ മെസഞ്ചറിന് പ്രശ്‌നം നേരിട്ടത് മനസിലാക്കിയത്. പക്ഷെ സംഭവത്തില്‍ മെറ്റ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇന്‍സ്റ്റയിലേയും, മെസഞ്ചര്‍ എന്നിവയിലെ തങ്ങളുടെ കോണ്‍ടാക്റ്റുകളിലേക്ക് സന്ദേശം അയയ്ക്കാന്‍ കഴിയാത്തതിന്റെ നിരാശ പങ്കിടാന്‍ നിരവധി ഉപയോക്താക്കള്‍ ട്വിറ്ററില്‍ എത്തിയിട്ടുണ്ട്. ജൂലൈ 5-ന് ഡൗണ്‍ഡിക്ടക്റ്റര്‍ ഉപയോക്താക്കളില്‍ നിന്നുള്ള ഇന്‍സ്റ്റാഗ്രാം ഔട്ടേജ് റിപ്പോര്‍ട്ടുകളില്‍ രാത്രി 11:17 മുതലാണ് മെസഞ്ചറില്‍ സന്ദേശം അയക്കുന്നതില്‍ തടസം നേരിട്ടതെന്ന് പറയുന്നു.