കുത്തിയൊലിക്കുന്ന തൊടുപുഴയാറിലൂടെ ഒറ്റയ്ക്ക് ചങ്ങാടം തുഴഞ്ഞുപോകുന്ന നടന്‍ മോഹന്‍ലാലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആരോ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുണ്ടുടുത്ത് തലയില്‍ കെട്ടും കെട്ടി നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് വീഡിയോയില്‍ കാണുന്നത്.
എം.ടി വാസുദേവന്‍ നായരുടെ രചനയില്‍ പി.എന്‍ മേനോന്‍ സംവിധാനം ചെയ്ത ഓളവും തീരവും എന്ന ചിത്രത്തിന്റെ പുനരാവിഷ്‌കാരമാണിത്. ഓളവും തീരത്തിലെ പ്രണയ ജോഡികളായ ബാപ്പൂട്ടിയെയും നബീസയെയും അനശ്വരമാക്കിയത് മധുവും ഉഷാനന്ദിനിയുമാണ്. ബാപ്പൂട്ടിയായി മോഹന്‍ലാല്‍ എത്തുമ്‌ബോള്‍ നബീസ ആരാണെന്നത് അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സന്തോഷ് ശിവന്‍ ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിക്കുന്നത് സാബു സിറിലാണ്.

