സിറ്റി സര്‍വീസുകളും ഏറ്റെടുക്കാനൊരുങ്ങി സ്വിഫ്റ്റ്; 50 ഇലക്ട്രിക് ബസുകള്‍ വാങ്ങും

തിരുവനന്തപുരം: സിറ്റി സര്‍വീസുകളേയും സ്വിഫ്റ്റ് കമ്പനിയുടെ ഭാഗമാക്കൊനൊരുങ്ങി കെഎസ്ആര്‍ടിസി. തിരുവനന്തപുരം നഗരത്തിലാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുക. കിഫ്ബി, പ്ലാന്‍ ഫണ്ട് എന്നിവ ഉപയോഗിച്ച് വാങ്ങുന്ന ബസുകളാണ് സ്വിഫ്റ്റിന്റെ ഭാഗമാവുക.

50 ഇലക്ട്രിക് ബസുകളാണ് ആദ്യഘട്ടത്തില്‍ വാങ്ങുക. ഇതില്‍ അഞ്ചു ബസുകള്‍ തലസ്ഥാനത്ത് എത്തിക്കഴിഞ്ഞു. ഈ ബസുകള്‍ സര്‍വീസിനായി നിയോഗിക്കുന്നതോടെ ഘട്ടം ഘട്ടമായി സിറ്റി സര്‍ക്കുലര്‍ സര്‍വീസ് സ്വിഫ്റ്റിന് കീഴിലാകും. ക്രമേണ സര്‍വീസുകള്‍ എല്ലാ പ്രധാന നഗരത്തിലേക്കും വ്യാപിപ്പിക്കലാണ് സര്‍ക്കാരിന്റെ നീക്കം.

അതേസമയം, സ്വിഫ്റ്റിനെതിരായിട്ടുള്ള മുഴുവന്‍ ഹര്‍ജികളും ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളിയത് സര്‍ക്കാരിന് ആശ്വാസമായിട്ടുണ്ട്. സ്വിഫ്റ്റ് കമ്പനി സാവധാനം കെഎസ്ആര്‍ടിസിയെ വിഴുങ്ങും എന്ന പേടിയാണ് ജീവനക്കാര്‍ക്കുള്ളത്.