തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ വച്ച് വനിതാപ്രവർത്തകയ്ക്ക് നേരെ പീഡന ശ്രമം ഉണ്ടായെന്ന ആരോപണത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റിക്ക് പ്രവർത്തകയിൽ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
അഖിലേന്ത്യാ കമ്മിറ്റിക്ക് ലഭിച്ച പരാതിയിൽ പീഡനത്തെക്കുറിച്ച് പരാമർശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവർത്തകയ്ക്ക് എല്ലാ നിയമസഹായവും നൽകും. പറയാത്ത കാര്യങ്ങൾ വാർത്തയായെന്നാണ് പെൺകുട്ടി പറഞ്ഞത്. കത്തിന്റെ ഉറവിടത്തെ കുറിച്ച് രണ്ടംഗ സമിതി അന്വേഷണം നടത്തുമെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു. ചിന്തൻ ശിബിരിനിടെ വനിതാ അംഗത്തോട് ആരോപണ വിധേയൻ മോശമായി പെരുമാറിയെന്നാണ് പരാതി.

