സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവ്; എംപ്ലോയബിലിറ്റി സെന്റർ വഴി അപേക്ഷിക്കാം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പ്രവർത്തിക്കുന്ന ഏഴ് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലെ സ്ഥിരം ഒഴിവുകളിലേക്ക് എംപ്ലോയബിലിറ്റി സെന്റർ വഴി നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികളുടെ യോഗ്യതകൾക്കനുസരിച്ചാണ് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അവസരമൊരുക്കുക.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ deetvpm.emp.ibr@kerala.gov.in എന്ന ഇ-മെയിൽ ഐ.ഡിയിലേക്ക് പേര്, ജനനതീയതി, വയസ്, വിദ്യാഭ്യാസ യോഗ്യത, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ നമ്പർ, എംപ്ലോയ്‌മെന്റ് എക്‌സേച്ഞ്ചിന്റെ പേര് എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് അപേക്ഷിക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. മെയിൽ ചെയ്യുമ്പോൾ സബ്‌ജെക്ടിൽ ‘എംപ്ലോയബിലിറ്റി സെന്റർ തിരുവനന്തപുരം-ജോബ് ഡ്രൈവ് ജൂലൈ 2022’ എന്ന് രേഖപ്പടുത്തണം.