മേട്രൺ കം റസിഡൻറ് ട്യൂട്ടർ താത്കാലിക നിയമനം

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിനു കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന ഏഴിക്കര, മലയാറ്റൂർ എന്നിവിടങ്ങളിലുളള ആൺകുട്ടികളുടെ ഗവ.പ്രീ മെട്രിക് ഹോസ്റ്റലുകളിലും, പെരുമ്പാവൂർ, പറവൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിലുളള പെൺകുട്ടികളുടെ ഗവ.പ്രീ മെട്രിക് ഹോസ്റ്റലുകളിലും മേട്രൺ കം റസിഡൻറ് ട്യൂട്ടർമാരെ കരാറടിസ്ഥാനത്തിൽ (2023 മാർച്ച് വരെ) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബിരുദവും ബി.എഡുമുള്ള പട്ടികജാതിയിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. പ്രവൃത്തി സമയം വൈകിട്ട് നാലു മുതൽ രാവിലെ എട്ട് വരെയും പ്രതിമാസ ഹോണറേറിയം 12,000 രൂപയും ആയിരിക്കും വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജാതി, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ ജൂലൈ 16-ന് വൈകിട്ട് അഞ്ചിനു മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. പ്രായപരിധി 2022 ജനുവരി ഒന്നിന് 40 വയസ്സ് അധികരിക്കരുത്.

ആൺകുട്ടികളുടെ ഹോസ്റ്റലുകളിൽ പുരുഷ ജീവനക്കാരെയും, പെൺകുട്ടികളുടെ ഹോസ്റ്റലുകളിൽ സ്ത്രീ ജീവനക്കാരെയുമാണ് നിയമിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ (ഫോൺ : 0484 2422256) അങ്കമാലി , പറവൂർ , മൂവാറ്റുപുഴ , കൂവ പ്പടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളുമായോ ബന്ധപ്പെടണം.