ലക്നൗ: ബോളിവുഡ് നടനും കോൺഗ്രസ് നേതാവുമായ രാജ് ബബ്ബറിന് രണ്ടു വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലാണ് നടപടി. 8,500 രൂപ പിഴയും രാജ്കുമാറിനെതിരെ ചുമത്തിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥന്റെ ജോലിക്ക് തടസ്സം നിൽക്കൽ ഉൾപ്പെടെ മൂന്നു കുറ്റങ്ങളാണ് രാജ് ബബ്ബറിനെതിരെ ചുമത്തിയിട്ടുള്ളത്.
1996 മെയ് മാസം തെരഞ്ഞെടുപ്പിനിടെ നടന്ന അക്രമത്തിലാണ് തെരഞ്ഞെടുപ്പ് ഓഫീസർ പരാതി നൽകിയത്. ലക്നൗ വസീർഗഞ്ച് പൊലീസാണ് രാജ് ബബ്ബറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
രാജ് ബബ്ബർ സമാജ്വാദി പാർട്ടിക്ക് വേണ്ടി മത്സരിക്കുന്ന സമയത്താണ് ആക്രമണം നടന്നത്. വിധി കേൾക്കാൻ താരം കോടതിയിലെത്തിയിരുന്നു.

