ന്യൂഡൽഹി: ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാണ രംഗത്തെ പ്രമുഖരായ വിവോയെ പൂട്ടാനൊരുങ്ങി കേന്ദ്ര സർക്കാർ. രാജ്യത്തിന് ലഭിക്കേണ്ട പണം ചൈനയിലേക്ക് കടത്തിയ നടപടിയ്‌ക്കെതിരെയാണ് കേന്ദ്ര സർക്കാർ രംഗത്തെത്തിയിട്ടുള്ളത്. ഇൻഫോഴ്‌സ്‌മെന്റിനെ ഉപയോഗിച്ച് കേന്ദ്ര സർക്കാരിനെ പൂട്ടാനുള്ള നീക്കമാണ് നടക്കുന്നത്. വിവോ മൊബൈൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് രാജ്യത്തെ വിറ്റുവരവിന്റെ അമ്ബതുശതമാനത്തോളം തുക ചൈനയിലേക്ക് മാറ്റിയെന്നാണ്എൻഫോഴ്‌മെന്റിന്റെ കണ്ടെത്തൽ.
62476 കോടി രൂപയാണ് വിറ്റുവരവിനത്തിൽ വിവോ ചൈനയിലേക്ക് മാറ്റിയത്. ഈ തുകയുടെ നികുതിയിനത്തിൽ വരേണ്ട ഭീമമായ തുക ഇന്ത്യയിൽ അടയ്ക്കാതെ ചൈനയിലാണ് വിവോ അടച്ചത്. ഇന്ത്യയിൽ നികുതി അടയ്ക്കാതിരിക്കുന്നതിന് വേണ്ടി വിവോ മനഃപൂർവം ഇത്തരത്തിലൊരു നീക്കം നടത്തുകയായിരുന്നെന്നാണ് എൻഫോഴ്‌സ്‌മെന്റ് പറയുന്നത്. അതേസമയം, സംഭവുമായി ബന്ധപ്പെട്ട് രാജ്യ വ്യാപകമായി നടത്തിയ റെയ്ഡിൽ 119 ബാങ്ക് അക്കൗണ്ടുകളിലായി സൂക്ഷിച്ചിരുന്ന 465 കോടി രൂപയും 73 ലക്ഷത്തിന്റെ രണ്ട് കിലോ സ്വർണകട്ടികളും പിടിച്ചെടുത്തിരുന്നു. വിവോ മൊബൈൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെയും 23 അനുബന്ധ സ്ഥാപനങ്ങളുടെയും പേരിലായിരുന്നു ഈ നിക്ഷേപണങ്ങളെല്ലാം നടത്തിയിരുന്നത്.
രാജ്യത്ത് ചൈനീസ് കമ്പനികൾക്കെതിരെ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് വിവോയ്‌ക്കെതിരെ ഇഡി അന്വേഷണം നടത്തുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) ലംഘനം നടന്നിട്ടുണ്ടോ എന്നാണ് ഇഡിയും മറ്റ് ഏജൻസികളും അന്വേഷിക്കുന്നത്.

