നഗ്നതാ പ്രദര്‍ശനം: ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ച് കോടതി; 14 ദിവസത്തേക്ക് റിമാന്‍ഡില്‍

തൃശ്ശൂര്‍: കുട്ടികള്‍ക്ക് മുമ്പില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ച് കോടതി. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശ്ശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി റിമാന്റ് ചെയ്തു.

ഇന്ന് രാവിലെ തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അതേസമയം, തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്‌നമാണെന്നും ശ്രീജിത്ത് രവിയുടെ അഭിഭാഷകന്‍ കോടതിയിലെ ജാമ്യഹര്‍ജിയില്‍ വാദിച്ചു. എന്നാല്‍, പ്രതി മുമ്പും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.