‘കിടു കിഡ്‌സ്’: കുട്ടികള്‍ക്കായി സിപിഐഎമ്മിന്റെ യൂട്യൂബ് ചാനല്‍

കുട്ടികള്‍ക്കായി സിപിഐഎമ്മിന്റെ പുതിയ യുട്യൂബ് ചാനല്‍. കുട്ടികളുടെ പ്രതിഭ തിരിച്ചറിഞ്ഞ് സമൂഹത്തിന്റെ മുന്‍ നിരയിലേക്ക് കൊണ്ടുവരിക എന്നതാണ് ‘കിടു കിഡ്‌സ്’ എന്ന് പേരിട്ട ചാനലിന്റെ ലക്ഷ്യം. പേരിലാണ് ചാനല്‍ തുടങ്ങുന്നത്. ചാനലിന്റെ ലക്ഷ്യം. ഭിന്നശേഷിക്കാരായ കുട്ടികളെ പ്രോത്സാഹിപ്പിക്കാനും പ്രത്യേക പരിപാടികളും ചാനലിന്റെ ഭാഗമായി അവതരിപ്പിക്കും. വരിക്കാരെ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വ്യാപകമായി ജൂലൈ 24-ന് ചാനലിന് പ്രചാരണ പരിപാടിയും സംഘടിപ്പിക്കും.

പാര്‍ട്ടിയുടെയോ വര്‍ഗബഹുജന സംഘടനകളുടെയോ നേരിട്ടുള്ള ഉടമസ്ഥതയിലല്ലാതെ സ്വതന്ത്രമായിട്ടായിരിക്കും ചാനല്‍ പ്രവര്‍ത്തിക്കുക. ചാനലില്‍ സംപ്രേഷണം ചെയ്യാനുള്ള കുട്ടികളുടെ പരിപാടികള്‍ ബാലസംഘം വഴി നല്‍കും.

അതേസമയം, സിപിഐഎം നവമാധ്യമ വിഭാഗം രൂപകല്‍പ്പന ചെയ്ത ചാനലിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചു. കുട്ടികള്‍ അവതരിപ്പിക്കുന്ന കാവ്യാലാപനം, നൃത്തം, നാടകം തുടങ്ങിയ കലാപരിപാടികളും ശാസ്ത്രബോധം വളര്‍ത്തുന്ന പരിപാടികളുമാണ് ചാനലിന്റെ ഉള്ളടക്കം. ബാലസംഘവും സിപിഐഎമ്മിന്റെ നവമാധ്യമവിഭാഗവും ചേര്‍ന്നാകും ചാനല്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുക. എഴുത്തുകാരന്‍ പ്രൊഫ. എസ് ശിവദാസിന്റെ പരിപാടികളും ചാനല്‍ വഴി സംപ്രേഷണം ചെയ്യും.