പ്രൊജക്ട് ഫെല്ലോ ഒഴിവ്; വാക് ഇൻ ഇന്റർവ്യൂ ജൂലൈ 15 ന്

തിരുവനന്തപുരം: കേരള വന ഗവേഷണ സ്ഥാപനത്തിൽ നിലവിലുള്ള പ്രൊജക്ട് ഫെല്ലോ ഒഴിവിൽ നിയമനം നടത്തുന്നു. ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം കെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രി/ബയോകെമിസ്ട്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. GC-MS, HPLC, CHNS, ICP-AES തുടങ്ങിയ അനലിറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള പ്രവൃത്തിപരിചയം, അനലിറ്റിക്കൽ ഇൻസ്ട്രുമെന്റേഷനിലുള്ള പരിശീലനം തുടങ്ങിയവ അഭികാമ്യം.

31.05.2023 വരെയാണ് നിയമന കാലാവധി. പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 01.01.2022 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസിളവ് ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ജൂലൈ 15 ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയുലുള്ള ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

അതേസമയം, കേരള സംസ്ഥാന വിവരാവകാശ കമ്മീഷനിലെ വിവരാവകാശ കമ്മീഷണറുടെ നിലവിലുള്ള ഒരു ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമം 2005, വിവരവകാശ നിയമം ഭേദഗതി ആക്ട് 2019 എന്നിവയിൽ നിഷ്‌കർഷിച്ചിട്ടുള്ള പ്രവൃത്തി പരിചയം, കഴിവ് തെളിയിച്ചിട്ടുള്ള മേഖലകൾ തുടങ്ങിയ വിവരങ്ങൾ സഹിതം ആഗസ്റ്റ് 5ന് വൈകുന്നേരം 5 മണിക്ക് മുമ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുഭരണ (ഏകോപനം) വകുപ്പ്, ഗവൺമെന്റ് സെക്രട്ടറിയേറ്റ്, തിരുവനന്തപുരം -695 001 എന്ന വിലാസത്തിലോ gadcdnsic@gmail.com ലോ അപേക്ഷ അയയ്ക്കണം. വൈകിക്കിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങളും അപേക്ഷിക്കാവാനുള്ള പ്രൊഫോർമയും www.gad.kerala.gov.in ൽ ലഭ്യമാണ്.