ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പര: ധവാന്‍ നായകന്‍; സഞ്ജു ടീമില്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയ്ക്ക് ശേഷം ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തിനായുള്ള ടീമിനെ പ്രഖ്യാപിച്ചു.

നായകനായി ഓപ്പണര്‍ ശിഖര്‍ ധവാനെയാണ് ബിസിസിഐ തിരഞ്ഞെടുത്തിരിക്കുന്നത്. വൈസ് ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയാണ്. മലയാളി താരം സഞ്ചു സാംസണും ടീമില്‍ കളിക്കുന്നുണ്ട്. ബിസിസിഐ യുടെ ഔദ്യോ?ഗിക ട്വിറ്ററിലൂടെയാണ് ടീമിന്റെ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

ശിഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ , സഞ്ജു സാംസണ്‍, ഷാര്‍ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍ അക്‌സര്‍ പട്ടേല്‍, അവേഷ് ഖാന്‍, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലുള്ളത്. ഈ വര്‍ഷം അവസാനം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനായി ഇന്ത്യന്‍ ടീം തയ്യാറെടുക്കുന്നതിന് മുന്നോടിയായുള്ള മത്സരം കൂടിയാണ് വെസ്റ്റ് ഇന്‍ഡീസില്‍ നടക്കാന്‍ പോകുന്നത്. ജൂലൈ 22 നാണ് പരമ്ബര ആരംഭിക്കുന്നത്. മൂന്ന് ഏകദിന പരമ്ബരകള്‍ക്ക് ശേഷം 5 ട്വന്റി20 മത്സരങ്ങളും നടക്കും.