ജൂനിയർ ഇൻസ്ട്രക്ടർ താത്ക്കാലിക നിയമനം

തിരുവനന്തപുരം: ഗവ.ഐ.ടി.ഐ ആറ്റിങ്ങലിൽ ഇലക്ട്രോപ്‌ളേറ്റർ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ മുസ്ലീം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള താത്ക്കാലിക ഒഴിവിൽ നിയമനം നടത്തും. ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും മൂന്നുവർഷത്തെ പ്രവൃത്തി പരിചയം/ നാഷണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റും ഒരു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ കെമിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ/ ഡിഗ്രി യോഗ്യതയുള്ളവർ അസൽ രേഖകൾ സഹിതം ജൂലൈ 8ന് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

അതേസമയം, തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലെ വിവിധ തസ്തികകളിലേക്ക് നേരിട്ടോ ഡെപ്യൂട്ടെഷൻ വഴിയോ നിയമനം നടത്തുന്നു. സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് (1 ), സയന്റിസ്റ്റ് – E II (6) ,സയന്റിസ്റ്റ് – C (2) എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും www.iav.kerala.gov.in സന്ദർശിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31.