കോവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് തുടർ പഠനം സാധ്യമാക്കാൻ ജില്ലാ ശിശു സംരക്ഷണവകുപ്പ്; നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം: കോവിഡ് വൈറസ് മഹാമാരി മൂലവും മറ്റു സാഹചര്യങ്ങൾ കൊണ്ടും തിരുവനന്തപുരം ജില്ലയിൽ പ്രാഥമിക പഠനം ആരംഭിച്ചിട്ടില്ലാത്തതോ ഇടയ്ക്ക് വെച്ചുപഠനം നിർത്തിട്ടുള്ളതോ ആയ കുട്ടികളെ കണ്ടെത്തി തുടർപഠനം സാധ്യമാക്കുന്നതിന് പദ്ധതിയുമായി ജില്ലാ ശിശു സംരക്ഷണ വകുപ്പ്.

കോവിഡ് മഹാമാരിയിൽ മാതാപിതാക്കൾ പൂർണ്ണമായും നഷ്ടപ്പെടുക, മുൻപ് മാതാവോ പിതാവോ നഷ്ടപ്പെട്ടിരുന്നതും കോവിഡ് മൂലം നിലവിൽ ഉണ്ടായിരുന്ന രക്ഷകർത്താവ് നഷ്ടപ്പെട്ടുക, മാതാവോ പിതാവോ ഉപേക്ഷിച്ചു പോകുകയും കോവിഡ് മൂലം നിലവിൽ ഉണ്ടായിരുന്ന രക്ഷകർത്താവ് നഷ്ടപ്പെട്ടുക, കോവിഡ് മൂലം എതെങ്കിലും ഒരു രക്ഷിതാവ് നഷ്ടപ്പെടുക തുടങ്ങിയ സാഹചര്യങ്ങളിൽ പഠനം മുടങ്ങിയ വിദ്യാർത്ഥികൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടാൽ കുട്ടിയുടെ പൂർണ്ണവിവരങ്ങൾ സഹിതം രേഖമൂലം നേരിട്ടോ ഇ-മെയിലിലോ ജില്ലാശിശു സംരക്ഷണ ഓഫീസിൽ അറിയിക്കണമെന്നാണ് നിർദ്ദേശം. ജില്ലാ ശിശു സംരക്ഷണ വകുപ്പ് ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്. വിലാസം- ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ടി.സി.42/1800, എൽ എച്ച് ഒ യ്ക്ക് എതിർവശം, എസ് ബി ഐ, പൂജപ്പുര. ഇ-മെയിൽ : tvmdcpu2015@gmail.com.