ഉദയ്പൂരിലെ കൊലപാതകം; കനയ്യലാലിന്റെ കുടുംബത്തിനായി പിരിഞ്ഞു കിട്ടിയത് 1.7 കോടി

രാജസ്ഥാന്‍: ഉദയ് പൂരില്‍ കഴിഞ്ഞ ദിവസം ഇസ്ലാമിക തീവ്രവാദികള്‍ കഴുത്തറുത്ത് കൊന്ന കനയ്യ ലാലിന്റെ ദരിദ്ര കുടുംബത്തിനായി 1.7 കോടി രൂപ പിരിച്ചെന്നും അതില്‍ ഒരു കോടി കുടുംബത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചെന്നും ബിജെപി നേതാവ് കപില്‍ മിശ്ര വ്യക്തമാക്കി. കനയ്യ ലാലിന്റെ ഭാര്യയുടെ അക്കൗണ്ടിലാണ് ഒരു കോടി നിക്ഷേപിച്ചത്.

‘ആകെ 1.7 കോടി രൂപ പിരിഞ്ഞുകിട്ടി. ബാക്കിയുള്ളതില്‍ 25 ലക്ഷം രൂപ കനയ്യ ലാലിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പരിക്കേറ്റ ഈശ്വര്‍ ഗൗഡിന് നല്‍കും’- കപില്‍ മിശ്ര അറിയിച്ചു. കപില്‍ മിശ്ര തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം വെളിവ്വെടുത്തിയത്

നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന്റെ പേരിലാണ് രാജസ്ഥാനിലെ ഉദയ് പൂരില്‍ ടെയ്‌ലര്‍ കട നടത്തുന്ന കനയ്യ ലാലിനെ ജൂണ്‍ 28ന് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. 1.7 കോടി സമാഹരിച്ചതില്‍ 25 ലക്ഷം ഈശ്വര്‍ ഗൗഡിന്റെ കുടുംബത്തിന് നല്‍കും. ബാക്കി 30 ലക്ഷം രൂപ മഹാരാഷ്ട്രയില്‍ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട ഉമേഷ് കോല്‍ഹെയുടെ കുടുംബത്തിന് നല്‍കും. രാജസ്ഥാനില്‍ ഈയിടെ കലാപത്തിനിടയില്‍ കുത്തേറ്റ സന്ദീപ് എന്ന പൊലീസുകാരന് അഞ്ച് ലക്ഷവും നല്‍കും. ബാക്കി അവശേഷിക്കുന്ന തുകയും കനയ്യ ലാലിന്റെ ഭാര്യയ്ക്ക് നല്‍കും.