നോൺ വൊക്കേഷണൽ ടീച്ചർ താത്കാലിക നിയമനം

തിരുവനന്തപുരം: തിരുവനന്തപുരം പരണിയം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി (എൻ.എസ്.ക്യു.എഫ്) വിഭാഗത്തിൽ ഓൺട്രപ്രണർഷിപ് ഡെവലപ്പ്മെന്റ് (ഇ.ഡി) വിഷയത്തിൽ ഒഴിവുള്ള നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ-കൺസോളിഡേറ്റഡ്) തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.

ജൂലൈ ഏഴിനു രാവിലെ 10.30ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള എംകോം / എംഎ (ബിസിനസ് ഇക്കണോമിക്സ്), ബി.എഡ്, സെറ്റ് അല്ലെങ്കിൽ ബി എസ് സി കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്(കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്നും നേടിയത്) യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഹാജരാക്കണം.

അതേസമയം, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സിന്റെ തിരുവനന്തപുരം തൈക്കാടുള്ള സംസ്ഥാന കൗൺസിൽ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ക്ലാർക്ക്മാരെ നിയമിക്കുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 20നകം നൽകണം. വിശദവിവരങ്ങൾക്ക്: www.clinicalestablishments.kerala.gov.in.