കാത്ത് ലാബ് ടെക്നീഷ്യൻ: താത്ക്കാലിക നിയമനം

കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ ഇനിപ്പറയുന്ന തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്ക്കാലിക നിയമനം നടത്തുന്നു. കാത്ത് ലാബ് ടെക്നീഷ്യൻ തസ്തികയിലാണ് ഒഴിവുള്ളത്.

യോഗ്യത പ്ലസ് ടു സയൻസ്, ബാച്ചിലൻ ഡിഗ്രി ഇൻ കാർഡിയോ വാസ്‌കുലർ ടെക്നോളജി, ഒരു വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 2022 ജനുവരി ഒന്നിന് 18-36. താൽപ്പര്യമുള്ളവർ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ജൂലൈ ഏഴിന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളിൽ രാവിലെ 11 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും പങ്കെടുക്കണം.

രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10 മുതൽ 11 വരെ മാത്രമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2754000, 310