സീനിയർ അക്കൗണ്ടന്റ് ഒഴിവ്

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് ഭവനിൽ പ്രവർത്തിക്കുന്ന പി.എം.ജി. എസ്.വൈ. പദ്ധതിയുടെ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലേക്ക് സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. പ്രായം 62 വയസിൽ താഴെയായിരിക്കണം. അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ നിന്ന് ഓഡിറ്റർ/ അക്കൗണ്ടന്റ് ആയോ പി.ഡബ്ല്യു.ഡി/ ഇറിഗേഷൻ ഓഫീസിൽ നിന്ന് ജൂനിയർ സൂപ്രണ്ടായോ ജോലിയിൽ നിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം.

കരാർ നിയമനമാണ്. കമ്പ്യൂട്ടർ പരിജ്ഞാനമുണ്ടായിരിക്കണം. താത്പര്യമുള്ളവർ ജൂലൈ 20നകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 9447127668.

അതേസമയം, എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ ഇനിപ്പറയുന്ന തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്ക്കാലിക നിയമനം നടത്തുന്നു. സ്റ്റാഫ് നഴ്സ് യോഗ്യത: പ്ലസ് ടു സയൻസ് ജി.എൻ.എം, കെഎൻസി രജിസ്ട്രേഷൻ, കാത്ത് ലാബിലുളള രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 2022 ജനുവരി ഒന്നിന് 18-36. താത്പര്യമുള്ളവർ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ജൂലൈ ആറിന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളിൽ രാവിലെ 11 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും പങ്കെടുക്കണം.

രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10 മുതൽ 11 വരെ മാത്രമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2754000.