തമിഴ്‌നാട്ടില്‍ 100 കോടി ഷെയര്‍ നേടുന്ന ആദ്യ തമിഴ് ചിത്രമായി ‘വിക്രം’

‘ബാഹുബലി 2’ന്റെ അഞ്ച് വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് ‘വിക്രം’ അടുത്തിടെ തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡ് സ്ഥാപിച്ചു. ഇപ്പോള്‍ ‘വിക്രം’ തമിഴ്നാട് ഷെയര്‍ 100 കോടി കടന്നിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ 100 കോടി ഷെയര്‍ നേടുന്ന ആദ്യ തമിഴ് ചിത്രമാണിത്. ഇതോടെ തമിഴ്നാട്ടില്‍ ഗ്രോസ് കളക്ഷന്‍ 200 കോടിയോട് അടുക്കുമ്‌ബോള്‍ ലോകമെമ്ബാടുമുള്ള കളക്ഷന്‍ 410 കോടിയോളമാണ്.

വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്ബന്‍ വിനോദ്, കാളിദാസ് ജയറാം തുടങ്ങി നിരവധി പ്രതിഭാധനരായ താരങ്ങള്‍ക്കൊപ്പം കമല്‍ഹാസന്‍ ഒരു കൊമേഴ്സ്യല്‍ ആക്ഷന്‍ ഡ്രാമയില്‍ നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ചിത്രത്തെ ഉയര്‍ന്ന തലങ്ങളിലെത്തിച്ചു. അതേസമയം, എല്ലാ തലമുറയിലെയും പ്രേക്ഷകരെ ആകര്‍ഷിക്കുന്നതി നായി ലോകേഷ് കനകരാജ് മാസ്സ്, ക്ലാസ് സീക്വന്‍സുകള്‍ എന്നിവയില്‍ ചിത്രത്തെ തികച്ചും മിക്‌സ് ചെയ്തിട്ടുണ്ട്.