കൊച്ചി: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ ആര്‍.കൃഷ്ണരാജിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ ചിത്രം ഉപയോഗിച്ച് സമൂഹമാധ്യമത്തിലൂടെ ഒരു മതത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിരുന്നു.
‘സ്വപ്ന സുരേഷിനു വേണ്ടി കോടതിയില്‍ ഹാജരായതിനുള്ള പ്രതികാര നടപടിയാണ് കേസിനു പിന്നിലെ താല്‍പര്യം. ഞാന്‍ ഒരു മതത്തെയും നിന്ദിച്ചിട്ടില്ല. എനിക്കു സമൂഹമാധ്യമത്തില്‍ നിന്നു ലഭിച്ച ചിത്രം പങ്കുവയ്ക്കുക മാത്രമാണ് ചെയ്തത്’- കൃഷ്ണരാജ് പ്രതികരിച്ചു. മതനിന്ദ വകുപ്പു ചേര്‍ത്ത് കേസ് എടുത്തതിനാലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

