കൊല്‍ക്കത്ത: നബി വിരുദ്ധ പരാമര്‍ശത്തില്‍ നുപൂര്‍ ശര്‍മ്മയ്ക്ക് എതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് കൊല്‍ക്കത്ത പോലീസ്. ഉദയ്പൂര്‍ കൊലപാതകമടക്കം രാജ്യത്ത് നടന്ന അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദി നുപൂര്‍ ശര്‍മ്മയാണെന്ന് സുപ്രീംകോടതി കലിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
അറസ്റ്റ് നടക്കാത്തത് അവരുടെ സ്വാധീനത്തിന് തെളിവാണെന്നും, പോലീസ് നുപൂറിന് പരവതാനി വിരിച്ച് കാണുമെന്നും കോടതി തുറന്നടിച്ചിരുന്നു. എന്നാല്‍, ഈ വിമര്‍ശനങ്ങളെല്ലാം വിവിധ സംസ്ഥാനങ്ങളിലുള്ള കേസുകള്‍ ഡല്‍ഹില്ലിക്ക് മാറ്റണമെന്ന നുപുര്‍ ശര്‍മ്മയുടെ അപേക്ഷ തള്ളിയുള്ള ഉത്തരവില്‍ കോടതി ഒഴിവാക്കുകയും ചെയ്തിരുന്നു.ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിച്ച് ഉത്തരവാകുന്നുവെന്നും നിയമത്തില്‍ സാധ്യമായ മറ്റ് വഴികള്‍ തേടാവുന്നതാണെന്നും മാത്രമാണ് ഉത്തരവില്‍ രേഖപ്പെടുത്തിയിരുന്നത്.
അതേസമയം, ടീസ്ത സെതല്‍വാദിന്റെ അറസ്റ്റും നൂപൂര്‍ ശര്‍മ്മയുടെ അറസ്റ്റിലെ മെല്ലപ്പോക്കും കാരണം പ്രധാനമന്ത്രി ആരെയാണ് ഭയക്കുന്നതെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ചോദിച്ചു. ഗുജറാത്ത് കലാപ കേസില്‍ പെട്ടെന്ന് നടപടികളെടുത്ത സര്‍ക്കാര്‍ മടിച്ച് നില്‍ക്കുന്നതെന്ത് കൊണ്ടെന്ന് കോണ്‍ഗ്രസും ചോദ്യമുന്നയിച്ചു.

