ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കേരളത്തിലെത്താന്‍ സാധ്യത

സെപ്റ്റംബറില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാമ്ബ് കേരളത്തില്‍ നടത്തണമെന്നാവശ്യപ്പെട്ട് ഫുട്‌ബോള്‍ കോച്ച് ഇഗോര്‍ സ്റ്റിമാച്ച് സുപ്രീംകോടതി നിയോഗിച്ച അഡ്മിനിസ്‌ട്രേഷന്‍ കമ്മിറ്റിയുമായിട്ട് ചര്‍ച്ച നടത്തി. കേരളത്തില്‍ രണ്ടാഴ്ചത്തെ ക്യാമ്ബാണ് സ്റ്റിമാച്ച് ലക്ഷ്യം വക്കുന്നത്. ഒപ്പം രണ്ട് അന്തര്‍ദേശീയ സൗഹൃദ മത്സരവും കേരളാ ബ്ലാസ്റ്റേഴ്സുമായി പരിശീലന മത്സരവും ഇന്ത്യന്‍ ടീം കളിക്കണമെന്നും പദ്ധതിയുണ്ടന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.

ഏഷ്യന്‍ കപ്പിനോടനുബന്ധിച്ച് കേരളത്തില്‍ മാര്‍ച്ച് മസം നീണ്ട ക്യാമ്ബ് നടത്താനും സാധ്യതയുണ്ട്. ഇത് സംബന്ധിച്ചും കോച്ച് അധികൃതരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. നേരത്തേ ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തിന് മുമ്ബ് ഇന്ത്യന്‍ ടീം കൊല്‍ക്കത്തയില്‍ പരിശീലനം നടത്തിയിരുന്നു. ഇതിന് ശേഷം കോച്ച് അടുത്ത ക്യാമ്ബ് കേരളത്തില്‍ നടത്തണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.