പഴയ കാലത്തില്‍ നിന്ന് വ്യത്യസ്തമായ നിലയിലേക്ക് കേരള പോലീസ് ഉയര്‍ന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടില്‍ നടന്ന പരിശീലനം പൂര്‍ത്തിയാക്കിയ 99 ഡ്രൈവര്‍ പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിച്ചു.

‘രാജ്യത്തെ ഏറ്റവും ശ്രദ്ധിക്കുന്ന സേനയായി കേരള പോലീസ് മാറി. പഴയ കാലത്തില്‍ നിന്ന് വ്യത്യസ്തമായ നിലയിലേക്ക് പോലീസ് ഉയര്‍ന്നു. ബ്രിട്ടീഷ് കാലത്തുണ്ടായിരുന്ന മോശം പ്രതിച്ഛായ മാറി. പോലീസിന് പുതിയ മുഖം നല്‍കിയത് 1957 ലെ ഇം.എം.എസ് സര്‍ക്കാരാണ്. രാജ്യം ശ്രദ്ധിക്കുന്ന സേനയായി കേരള പോലീസ് മാറി. പോലീസില്‍ ചേരുന്നവരില്‍ പ്രൊഫഷണലുകളും ഉണ്ടെന്നതാണ് പ്രത്യേകത. സേനയുടെ പ്രവര്‍ത്തന രീതിയിലും മാറ്റം വന്നു’- മുഖ്യമന്ത്രി പറഞ്ഞു.