വാട്‌സ്ആപ്പിലെ പുതിയ മാറ്റം ഇങ്ങനെ

വാട്ട്സ്ആപ്പ് റിയാക്ഷന്‍ അപ്ഡേറ്റ് ചെയ്ത ബീറ്റ പതിപ്പ് ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയ്ക്കായി ഒരു കൂട്ടം ടെസ്റ്ററുകള്‍ പുറത്തിറക്കുന്നു. കീബോര്‍ഡില്‍ ലഭ്യമായ ഏതെങ്കിലും ഇമോജി ഉപയോഗിച്ച് സന്ദേശങ്ങളോട് റിയാക്ട് ചെയ്യാന്‍ ഈ ഫീച്ചര്‍ വാട്ട്സ്ആപ്പ് ഉപയോക്താക്കളെ അനുവദിക്കും. നിലവില്‍, രണ്ട് പ്ലാറ്റ്‌ഫോമുകളിലെയും ഉപയോക്താക്കള്‍ക്ക് ആറ് റിയാക്ഷന്‍ ഓപ്ഷനുകള്‍ മാത്രമേ ലഭ്യമാകൂ. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റഗ്രാമില്‍ ഈ ഓപ്ഷന് നിലവിലുണ്ട്. കൂടാതെ ഡിസപ്പിയറിങ് മെസെജുകളും വാട്‌സാപ്പ് അവതരിപ്പിക്കുന്നുണ്ട്.

ആന്‍ഡ്രോയിഡ്, ഐഒഎസ് ടെസ്റ്റര്‍മാര്‍ക്ക് നിലവിലെ ആറ് ഇമോജി ഓപ്ഷനുകളുടെ അവസാനം ഒരു ‘+’ ചിഹ്നം കാണാന്‍ കഴിയു. അത് ഉപയോഗിച്ച് കീബോര്‍ഡില്‍ ലഭ്യമായ മറ്റേതെങ്കിലും ഇമോജി ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. മെറ്റാ ഉടമസ്ഥതയിലുള്ള മറ്റൊരു ആപ്പായ ഇന്‍സ്റ്റഗ്രാമിലെ നേരിട്ടുള്ള സന്ദേശങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാനാകും.

അപ്ഡേറ്റ് ചെയ്ത വാട്ട്സ്ആപ്പ് സവിശേഷത ഇന്‍സ്റ്റാഗ്രാമില്‍ പ്രവര്‍ത്തിക്കുന്നതു പോലെ തന്നെ പ്രവര്‍ത്തിക്കുന്നു. വാട്ട്സ്ആപ്പിലെ ഒരു ചാറ്റില്‍ സ്പര്‍ശിച്ചും അമര്‍ത്തിപ്പിടിച്ചും ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് സന്ദേശത്തോട് പ്രതികരിക്കാനാകും. അവര്‍ റിയാക്ഷന്‍ ട്രേയില്‍ ഒരു ‘+’ ഐക്കണ്‍ കാണും. ഐക്കണില്‍ ടാപ്പുചെയ്യുന്നത് ആന്‍ഡ്രോയിഡിലെ റിയാക്ഷന്‍ കീബോര്‍ഡ് തുറക്കും.ഐഒഎസിനുള്ള വാട്ട്സ്ആപ്പ് ബീറ്റയുടെ കാര്യത്തില്‍, ഏത് ഇമോജിയും തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരു വിഭാഗമുണ്ട്. രണ്ടു ദിവസവും 12 മണിക്കൂറുമാണ് വാട്‌സാപ്പ് മെസെജ് ഡീലിറ്റ് ചെയ്യുന്നതിനുള്ള പുതിയ സമയ പരിധി. മുമ്ബത്തെ പരിധി ഒരു മണിക്കൂര്‍, എട്ട് മിനിറ്റ്, 16 സെക്കന്‍ഡ് എന്നിങ്ങനെയായിരുന്നു.