വാഷിംഗ്ടൺ: തോക്ക് നിയന്ത്രണ ബില്ലിൽ ഒപ്പുവച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സമീപകാലത്തായി രാജ്യത്ത് തുടർക്കഥയാകുന്ന കൂട്ടവെടിവെയ്പ്പുകൾ തടയാനാണ് നടപടി. നിയമം പ്രാബല്യത്തിൽ വരുന്നതോടെ നിരവധി ജീവനുകൾ സംരക്ഷിക്കപ്പെടുമെന്ന് ജോ ബൈഡൻ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് തോക്ക് നിയന്ത്രണ ബിൽ യുഎസ് സെനറ്റ് പാസാക്കിയത്. 193 ന് എതിരെ 234 വോട്ടുകൾക്കാണ് ജനപ്രതിനിധി സഭയിൽ ബിൽ പാസായത്.
വെള്ളിയാഴ്ച ബില്ലിന് വൈറ്റ് ഹൗസ് അംഗീകാരം നൽകിയിരുന്നു. നിയമം നിലവിൽ വരുന്നതോടെ 21 വയസിൽ താഴെയുള്ളവർക്ക് തോക്ക് ലഭിക്കാൻ കർശന നിബന്ധനകളുണ്ടാവും. നിയമം പ്രാബല്യത്തിൽ വന്നാൽ തോക്ക് അനുവദിക്കുന്നതിന് മുൻപ് അപേക്ഷകരുടെ പശ്ചാത്തലം വിശദമായി പരിശോധിക്കും.