പൊലീസ് കോൺസ്റ്റബിൾ എൻഡ്യൂറൻസ് ടെസ്റ്റ്

കണ്ണൂർ: പൊലീസ് വകുപ്പിലെ പൊലീസ് കോൺസ്റ്റബിൾ (ഇന്ത്യാ റിസർവ് ബറ്റാലിയൻ-കമാൻഡോ വിങ്) തസ്തികയുടെ (136/2022) തെരഞ്ഞെടുപ്പിനുള്ള എൻഡ്യൂറൻസ് ടെസ്റ്റ് മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ട്, പട്ടുവം ബി എസ് എൻ എൽ ഓഫീസിനു സമീപം എന്നിവിടങ്ങളിൽ നടത്തും. ജൂലൈ അഞ്ച് മുതൽ 13 വരെയും ജൂലൈ 19 മുതൽ 23 വരെയും രാവിലെ അഞ്ച് മുതലാണ് ടെസ്റ്റ്.

ഉദ്യോഗാർഥികൾക്കുള്ള വ്യക്തിഗത അറിയിപ്പ് പ്രൊഫൈൽ മെസേജ്, എസ് എം എസ് എന്നിവ മുഖേന നൽകി. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ ലഭ്യമാക്കിയ അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖയുടെ അസ്സൽ, അസിസ്റ്റന്റ് സർജനിൽ കുറയാത്ത റാങ്കിലുള്ള മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഫിസിക്കൽ ഫിറ്റനസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം അനുവദിച്ച കേന്ദ്രത്തിൽ രാവിലെ അഞ്ച് മണിക്ക് മുമ്പ് എത്തുക. ഫിസിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിന്റെ മാതൃക ഉദ്യോഗാർഥികളുടെ അഡ്മിഷൻ ടിക്കറ്റിനൊപ്പവും കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമാണ്. ഫോൺ: 0497 2700482.