ചിത്രം 250 കോടി ക്ലബ്ബില്‍; നായകന് 3.72 കോടിയുടെ കാര്‍ സമ്മാനിച്ച് നിര്‍മ്മാതാവ്‌

ഭൂല്‍ ഭുലയ്യ 2, 250 കോടി ക്ലബ്ബില്‍ കയറിയ സന്തോഷത്തില്‍ നായകന്‍ കാര്‍ത്തിക് ആര്യന് 3.72 കോടിയുടെ കാര്‍ സമ്മാനിച്ച് നിര്‍മാതാവ് ഭൂഷന്‍ കുമാര്‍. ഓറഞ്ച് നിറത്തിലുള്ള മെക്ലാരന്‍ ജിടി സൂപ്പര്‍ കാര്‍ സമ്മാനമായി നല്‍കിയത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് അക്ഷയ് കുമാര്‍ നായകനായി എത്തിയ ചിത്രം ഭൂല്‍ ഭുലയ്യയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ടീ സീരിസ് നിര്‍മിച്ച ഭൂല്‍ ഭുലയ്യ 2 ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍ 260 കോടി രൂപയാണ്.

ഇന്ത്യയിലെ ആദ്യത്തെ മെക്ലാരന്‍ ജിടിയും ഇതുതന്നെ. ഇതു കൂടാതെ ലംബോര്‍ഗിനി ഉറുസ്, ബിഎംഡബ്ല്യു 520 ഡി, മിനി കൂപ്പര്‍ എസ് കണ്‍വേര്‍ട്ടബിള്‍ തുടങ്ങിയ വാഹനങ്ങളും കാര്‍ത്തിക് ആര്യന്റെ ഗാരിജിലുണ്ട്.മെക്ലാന്റെ ആദ്യ ഗ്രാന്‍ഡ് ടൂററായ വാഹനം 2019 ലാണ് രാജ്യാന്തര വിപണിയിലെത്തുന്നത്