സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ 164 മൊഴി പകർപ്പ് എൻഫോഴ്‌സ്‌മെന്റിന് നൽകണം; ഉത്തരവ് പുറപ്പെടുവിച്ച് കോടതി

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ 164 മൊഴി പകർപ്പ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകാൻ ഉത്തരവിട്ട് കോടതി. അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ഇഡിയുടെ അപേക്ഷ പരിഗണിക്കുന്നതിനെ കസ്റ്റംസ് എതിർത്തില്ല.

തുടർന്നാണ് സ്വപ്ന സുരേഷ്, സരിത് എന്നിവർ നൽകിയ മൊഴികളിൽ ഒന്ന് ഇഡിയ്ക്ക് നൽകാൻ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം, ഡോളർ കടത്ത് കേസിൽ 164 മൊഴി ആവശ്യപ്പെട്ടുള്ള എൻഫോഴ്‌സ്‌മെന്റ് ഹർജിയിൽ തിങ്കളാഴ്ച്ച തന്നെ വാദം നടക്കും. കസ്റ്റംസിന്റെ വിശദീകരണം കേൾക്കാനായി കേസ് മറ്റന്നാളേക്ക് മാറ്റിയിരുന്നു. എന്നാൽ, കസ്റ്റംസ് അഭിഭാഷകൻ ഹാജരായതോടെയാണ് ഇന്ന് തന്നെ വാദം നടത്താൻ തീരുമാനമായത്. മൊഴി വിശദമായി പരിശോധിച്ച ശേഷമായിരിക്കും സ്വപ്നയെ ചോദ്യം ചെയ്യുന്നത്.