സിൽവർലൈൻ; സംശയ നിവാരണത്തിന് ഓൺലൈൻ സംവാദവുമായി കെ റെയിൽ

തിരുവനന്തപുരം: സംശയ നിവാരണത്തിന് ഓൺലൈൻ സംവാദവുമായി കെ റെയിൽ. ജൂൺ 23 നാണ് സംവാദം. ജനസമക്ഷം സിൽവർലൈൻ ഓൺലൈൻ തത്സമയം ജൂൺ 23 വ്യാഴാഴ്ച വൈകിട്ട് നാലു മണിക്ക് ആരംഭിക്കുമെന്ന് കെ റെയിൽ ഫേസ്ബുക്കിലൂടെ അറിയിച്ചു.

കാസർഗോഡ്-തിരുവനന്തപുരം സിൽവർലൈൻ അർദ്ധ-അതിവേ?ഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങൾ കെ-റെയിലിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളിൽ കമന്റ് ആയി ചോദിക്കാം. ജനങ്ങളുടെ സംശയങ്ങൾക്ക് കെ-റെയിൽ മാനേജിങ് ഡയറക്ടർ വി. അജിത് കുമാർ, സിസ്ട്ര പ്രോജക്ട് ഡയറക്ടർ എം. സ്വയംഭൂലിംഗം എന്നിവർ മറുപടി നൽകും.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സംശയങ്ങൾ ചോദിക്കാം ഓൺലൈനായി

ജനസമക്ഷം സിൽവർലൈൻ ഓൺലൈൻ തത്സമയം 23 വ്യാഴാഴ്ച നടത്തും. വൈകിട്ട് നാലു മണിക്ക് തത്സമയം ആരംഭിക്കും. കാസർഗോഡ്-തിരുവനന്തപുരം സിൽവർലൈൻ അർദ്ധ-അതിവേ?ഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങൾ കെ-റെയിലിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളിൽ കമെന്റ് ആയി ചോദിക്കാം. ജനങ്ങളുടെ സംശയങ്ങൾക്ക് കെ-റെയിൽ മാനേജിങ് ഡയറക്ടർ വി. അജിത് കുമാർ, സിസ്ട്ര പ്രോജക്ട് ഡയറക്ടർ എം. സ്വയംഭൂലിം?ഗം എന്നിവർ മറുപടി നൽകും.