അതിർത്തിയിൽ തന്നിഷ്ടം കാണിച്ചാൽ അതിശക്തമായി പ്രതികരിക്കും; ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി എസ് ജയശങ്കർ

ന്യൂഡൽഹി: ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അതിർത്തിയിൽ ചൈന തന്നിഷ്ടം കാണിച്ചാൽ അതിശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇതുവരെ ഒരു വാക്കും തെറ്റിച്ചില്ലെന്നും ഇന്ത്യൻ പ്രധാനമന്ത്രിയിൽ ജനങ്ങൾക്ക് അത്രയേറെ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ചൈനയുമായുള്ള ചർച്ചകളെ ചർച്ചകളെ ഇന്ത്യ ക്രിയാത്മകവും ഭാവാത്മകവുമായിട്ടാണ് ഇതുവരെ എടുത്തത്. പല മേഖലകളിൽ നിന്നും സൈന്യത്തെ പിൻവലിച്ചപ്പോഴും ചൈനയുടെ നീക്കം ദുരൂഹമായി തുടരുന്നതിനെ അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിർത്തിയിൽ ചൈന നടത്തിക്കൊണ്ടിരിക്കുന്ന ഇരട്ടപ്പാലത്തിന്റെ നിർമ്മാണവും സൈനിക താവളനിർമ്മാണവും ഗുരുതരമായ അന്താരാഷ്ട്ര നിയമ ലംഘനമാണ്. 15 തവണ ഇതുവരെ കമാന്റർ തല ചർച്ചകൾ നടത്തിയിട്ടും ചൈന പലതും ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയ്ക്കായി ലോകശക്തികൾ തൊട്ടടുത്ത് പസഫിക്കിൽ വൻ പടയൊരുക്കം നടത്തുമ്പോൾ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള ചൈനയുടെ ശ്രമം വെറും ദിവാസ്വപ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.