പാവപ്പെട്ടവരുടെ ഉന്നമനത്തിനായി മോദി സർക്കാർ പ്രതിജ്ഞാബദ്ധം; സംസ്ഥാനങ്ങളോട് പക്ഷപാതിത്വം കാണിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: പാവപ്പെട്ടവരുടെ ഉന്നമനത്തിനായി മോദി സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് കേന്ദ്ര സഹമന്ത്രി അശ്വിനി കുമാർ ചൗബെ. സംസ്ഥാനങ്ങളോട് പക്ഷപാതിത്വം കാണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങൾ കേരളം പറ്റിയിട്ടുണ്ട്. ജനകേന്ദ്രീകൃത ഭരണത്തിലേക്കുള്ള മാറ്റത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചത് മോദിയുടെ കാലത്താണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് കേൾക്കുമ്പോൾ സങ്കടമുണ്ട്. നിരവധി ബിജെപി പ്രവർത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇത് അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ആത്മാർത്ഥമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിൽ ബിജെപി വളരുകയാണ്. കേരള സർക്കാരിനെ സഹായിക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചിട്ടുണ്ട്. കേരളം പുരോഗമിക്കുമ്പോൾ മാത്രമേ രാജ്യത്തിന് പുരോഗതിയുണ്ടാകൂ. കേരളത്തിലും ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ, സെൻട്രൽ വെഹോക്സിംഗ് കോര്പറേഷൻ, വനവകുപ്പ്, പരിസ്ഥിതിവകുപ്പ് അധികൃതരായി ചർച്ച നടത്തിയിട്ടുണ്ട്. കഴിഞ്ഞ എട്ട് വർഷങ്ങൾ ഭാരത്തിന്റെ സുവർണകാലമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കോവിഡ് മഹാമാരിയെ ശക്തമായി നേരിടാൻ പറ്റിയിട്ടുണ്ട്. തങ്ങളുടെ പ്രധാനമന്ത്രി തങ്ങൾക്കൊപ്പമുണ്ടെന്ന് പാവങ്ങൾക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.