ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ കണ്ണൂരിലെ വീടിന് സുരക്ഷ കൂട്ടി. കണ്ണൂര്‍ നടാലിലെ സുധാകരന്റെ വീടിന് സായുധ പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തും. സുധാകരന്റെ യാത്രയിലും സായുധ പോലീസ് അകമ്പടിയുണ്ടാകും.
മുഴുവന്‍ സമയ സുരക്ഷയാണ് സുധാകരന് നല്‍കുന്നത്. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ അക്രമത്തിന്റെ പിന്നാലെ കെ. സുധാകരന് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സായുധ സുരക്ഷ അധികമായി നല്‍കുന്നത്. സംസ്ഥാനത്ത് നിലവില്‍ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളത്.

