ടോപ്പ് 10ല്‍ ഒന്നാമതായി സിബിഐ-5

മമ്മൂട്ടി സേതുരാമയ്യര്‍ സിബിഐ ആയി എത്തിയ ചിത്രങ്ങള്‍ എല്ലാം വമ്ബന്‍ ഹിറ്റായിരുന്നു. സിബിഐ 5 ദ ബ്രെയ്ന്‍ എന്ന അഞ്ചാം ഭാഗം മെയ് ഒന്നിനാണ് പ്രദര്‍ശനത്തിന് എത്തിയത്. സമ്മിശ്ര പ്രതികരണം നേടിയ ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ ജൂണ്‍ 12ന് സ്ട്രീമിങ് ആരംഭിച്ചു. ചിത്രം ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സിന്റെ ഇന്ത്യ ടോപ്പ് 10 മൂവി ലിസ്റ്റില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് ചിത്രം. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും നെറ്റ്ഫ്‌ളിക്‌സില്‍ സിനിമ കാണാനാവും

ശിവകര്‍ത്തികേയന്റെ ഡോണ്‍, ആര്‍ആര്‍ആര്‍ എന്നിവയെ മറികടന്നാണ് സിബിഐ ഒന്നാമത് എത്തിയത്. 16 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് അഞ്ചാം ഭാഗം എത്തിയത് . രമേശ് പിഷാരടി ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി, സൗബിന്‍ ഷാഹിര്‍, ആശാ ശരത്, സായ്കുമാര്‍, രണ്‍ജി പണിക്കര്‍ എന്നിവരാണ് ഈ ഭാഗത്തിലെ താരങ്ങള്‍.

എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു സംവിധാനം ചെയ്ത് പുറത്തിറക്കിയ സിബിഐ ചലച്ചിത്ര പരമ്ബരയിലെ പ്രധാന കഥാപാത്രമാണ് സേതുരാമയ്യര്‍. മമ്മൂട്ടി ആണ് സേതുരാമയ്യരായി വേഷമിട്ടത്. ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് (1988), ജാഗ്രത (1989), സേതുരാമയ്യര്‍ സിബിഐ (2004), നേരറിയാന്‍ സി.ബി.ഐ. (2005) എന്നീ ചലച്ചിത്രങ്ങളിലാണ് സേതുരാമയ്യര്‍ പ്രത്യക്ഷപ്പെടുന്നത്.