ലക്ചറർ ഒഴിവിലേക്ക് താത്കാലിക നിയമനം; അഭിമുഖം ജൂൺ 28 ന്

തിരുവനന്തപുരം: തിരുവനന്തപുരം കോളജ് ഓഫ് ഫൈൻ ആർട്സിലെ സ്‌കൾപ്ചർ വിഭാഗത്തിൽ ലക്ചറർ (1), അപ്ലൈഡ് ആർട്ട് വിഭാഗത്തിൽ ലക്ചറർ (2), ലക്ചറർ ഇൻ ഗ്രാഫിക്സ് (പ്രിന്റ് മേക്കിങ്)(1), എന്നീ തസ്തികകളിൽ താൽക്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ 28 ന് രാവിലെ 10 ന് കോളജിൽ നടക്കും.

താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജനനതീയതി, അവാർഡ്, പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുള്ളത് തെളിയിക്കുന്നതിനുള്ള രേഖകൾ സഹിതം പ്രിൻസിപ്പാളിനു മുമ്പാകെ ഹാജരാകണം.

അതേസമയം, സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ ഒപ്റ്റിക്കൽ ഇമേജ് പ്രോസസിംഗ് ആൻഡ് സെക്യൂരിറ്റി പ്രോഡക്ട്സ് ഡിവിഷനിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിൽ കാഷ്വൽ ജീവനക്കാരെ നിയമിക്കുന്നതിന് വാക് -ഇൻ -ഇന്റർവ്യൂ നടത്തുന്നു. ജൂൺ 28 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് അഭിമുഖം. പത്താം ക്ലാസും ഏതെങ്കിലും ഐ.ടി.ഐ ട്രേഡിൽ ലഭിച്ച നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റുമാണ് യോഗ്യത. പ്രതിദിന വേതനം 650 രൂപ.

താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം രാവിലെ 10 ന് മുൻപ് തിരുവല്ലം സി-ഡിറ്റ് മെയിൻ ക്യാമ്പസിൽ ഹാജരാകണമെന്ന് രജിസ്ട്രാർ അറിയിച്ചു.