ടെലിഗ്രാം പെയ്ഡ് സബ്‌സ്‌ക്രിപ്ഷന്‍ നടപ്പിലാക്കുന്നു. ടെലിഗ്രാം പ്രീമിയം സ്വന്തമാക്കാത്തവരുടെ ചാറ്റുകള്‍ക്കും, ഫയലുകള്‍ക്കും ഇനി ലിമിറ്റുകള്‍ ഉണ്ടാകും. എന്നാല്‍, നിലവിലെ ഫീച്ചറുകള്‍ സൗജന്യമായി തന്നെ നിലനിര്‍ത്തിക്കൊണ്ടാണ് സബ്‌സ്‌ക്രിപ്ഷന്‍ നടപ്പാക്കുന്നത്. ടെലിഗ്രാമിന്റെ സാധ്യതകള്‍ തേടുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പണമടച്ചുള്ള ഉപയോഗം കൊണ്ടുവരുന്നത്. പ്രീമിയം സ്റ്റിക്കേഴ്‌സും പുതിയ ഇമോജികളും അവതരിപ്പിക്കുന്നുണ്ട്. നിലവില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്‌ബോള്‍ ടെലിഗ്രാം ഫ്രീ ആണെന്നും , പരസ്യങ്ങളോ, ഫീയോ ഇല്ല എന്നുമുള്ള ടാഗ്ലൈന്‍ കാണാനാകും. വൈകാതെ ഇതില്‍ മാറ്റം വരുത്തും. ഏറ്റവും പുതിയ അപ്‌ഡേറ്റില്‍ വ്യത്യസ്തമായി ടാഗലൈനിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ വരുമാനമാര്‍ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് മാറ്റങ്ങളുമായി കമ്ബനി എത്തുന്നതെന്നാണ് വിലയിരുത്തല്‍.
ആദ്യ ടാഗ് ലൈന്‍ മാറ്റി പുതിയ ടാഗ് ലൈനിനൊപ്പം പണമടയ്ക്കുന്ന സംവിധാനവുമായി പുതിയ ടെലിഗ്രാം ഉടനെ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ‘ചാറ്റുകള്‍ക്കും മീഡിയകള്‍ക്കും ഫ്രീ അണ്‍ ലിമിറ്റഡ് ക്ലൗഡ് സ്റ്റോറേജ് ടെലിഗ്രാം നല്‍കുന്നു’ എന്ന പുതിയ ടാഗ് ലൈനാണ് ഡവലപ്പര്‍മാര്‍ ഷെയര്‍ ചെയ്ത ഡാറ്റാ സ്ട്രീംഗുകളിലുള്ളത്. പുറത്തുവന്ന സ്‌ക്രീന്‍ഷോട്ടുകള്‍ അനുസരിച്ച് ടെലിഗ്രാമിന്റെ അപ്‌ഡേറ്റഡ് വേര്‍ഷന്‍ പരസ്യങ്ങളെ പിന്തുണക്കാനും സാധ്യതയുണ്ട്. പ്രിമിയം സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്കായി പുതിയ സ്റ്റിക്കറുകളും അവതരിപ്പിക്കുന്നുണ്ട്. നിലവില്‍ പുതിയ ടാഗ് ലൈന്‍ ആക്ടീവായിട്ടില്ല. പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ ഓഫിഷ്യലായി പുറത്തുവിട്ട ശേഷമേ ഇത് കാണാനാകൂ.
പുതിയ ഇമോജികളും സ്റ്റിക്കറുകളും ഉള്‍പ്പെട്ട ടെലിഗ്രാം പതിപ്പ് 8.7.2 ബീറ്റ അടുത്തയിടെ പുറത്തിറക്കിയിരുന്നു. മെസേജ് അയയ്ക്കുമ്‌ബോള്‍ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിനായി സൈന്‍അപ്പ് ചെയ്യുന്നുണ്ടോ എന്നൊരു നോട്ടിഫിക്കേഷന്‍ ലഭിക്കും. ഇത് എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും. ടെലിഗ്രാം പ്രീമിയം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ കമ്ബനി പുറത്തുവിട്ടിട്ടില്ല. ഈ ഏപ്രിലില്‍ പുതിയ കുറച്ച് ഫീച്ചറുകള്‍ ചേര്‍ത്ത് ആപ്പ് അപ്‌ഡേറ്റ് ചെയ്തിരുന്നു. ഇഷ്ടപ്പെട്ട നോട്ടിഫിക്കേഷന്‍ ടോണുകള്‍, ചാറ്റുകള്‍ മ്യൂട്ട് ചെയ്യുന്നതിനും, ഓട്ടോമാറ്റിക് ഡീലിറ്റ് ചെയ്യുന്നതിനുമുള്ള ഓപ്ഷനുകള്‍, ചാറ്റുകളിലെ റിപ്ലേ, ഫോര്‍വേര്‍ഡിങ്ങ് എന്നിവയില്‍ വരുത്തിയ ക്രമീകരണങ്ങള്‍ തുടങ്ങിയ നിരവധി സവിശേഷതകളാണ് ഉള്‍പ്പെടുത്തിയിരുന്നത്. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കുള്ള പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡും ഇക്കൂട്ടത്തില്‍ പെടുന്നു.iOS-ല്‍ മെസെജുകള്‍ ട്രാന്‍സലേറ്റ് ചെയ്യുന്നതിലും മെച്ചപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്.

