അഗ്നിപഥ്; ആർഎസ്എസ് റിക്രൂട്ട്മെന്റെന്ന ആരോപണം തെറ്റാണെന്ന് മേജർ രവി

തിരുവനന്തപുരം: അഗ്നിപഥിൽ ആർഎസ്എസ് റിക്രൂട്ട്മെന്റെന്ന ആരോപണം തെറ്റാണെന്ന് മേജർ രവി. ഏത് പാർട്ടിക്കാർ പറഞ്ഞാലും ഈ ആരോപണം ശുദ്ധ അംസബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. പട്ടാളത്തിൽ സൈനികരെ റിക്രൂട്ട്മെന്റ് ചെയ്യുന്നത് ആർഎസ്എസോ മോദിജി പറഞ്ഞയക്കുന്ന ആളോ അല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സൈനികരുടെ റിക്രൂട്ട്മെന്റ് പട്ടാളത്തിൽ നിയമിതനായ ആളാണ് തീരുമാനിക്കുന്നത്. ഇങ്ങനെ ചേരുന്ന വ്യക്തികളുടെ ജാതിയോ മതമോ നോക്കിയല്ല പട്ടാളത്തിലേക്കെടുക്കുന്നത്. ഈ ആരോപണങ്ങളെല്ലാം തീർത്തും തെറ്റാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു സ്വകാര്യ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുകയാണ്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 35 ട്രെയിനുകളാണ് ആകെ റദ്ദാക്കിയത്.