രുചികരവും പോഷക സമൃദ്ധവുമായ ഒന്നാണ് പേരയ്ക്ക. പേരയ്ക്ക പോലെ തന്നെ പേരയിലകൾക്കും ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്. മുടിവളരാനും, മുഖക്കുരു മാറാനുമൊക്കെ പേരയില വളരെ നല്ലതാണ്. ശരീരഭാരം കുറയ്ക്കാനും പേരയില പ്രയോജനപ്രദമാണ്. രക്തത്തിലെ പ്രമേഹം നിയന്ത്രിക്കാൻ പേരയ്ക്ക സഹായിക്കും. രക്തത്തിലെ പ്രമേഹം നിയന്ത്രിക്കാൻ പേരയില കൊണ്ടുള്ള ചായ കുടിക്കുന്നത് നല്ലതാണ്.
ദഹനസംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പേരയ്ക്ക സഹായിക്കും. ധാരാളം ഫൈബർ അടങ്ങിയിട്ടുള്ള ഒന്നാണ് പേരയ്ക്ക. ഭക്ഷണത്തിൽ പേരയ്ക്ക ഉൾപ്പെടുത്തുന്നത് ദഹനത്തെ മെച്ചപ്പെടുത്തും.
അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ സ്വാഭാവിക സംരക്ഷണം നൽകും പേരയ്ക്ക് കഴിവുണ്ട്. പേരയ്ക്ക കഴിച്ചാൽ വൃക്കയിൽ കല്ലുണ്ടാകുന്നതിനുള്ള സാധ്യതയും കുറയ്ക്കും. പേരയ്ക്കയിൽ വിറ്റാമിൻ സിയും ധാരാളമായി അടങ്ങിയിട്ടുണ്ട്.

