ഇന്‍സ്റ്റഗ്രാം റീല്‍സിലെ പുതിയ മാറ്റം അറിയാം

ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമിലെ പ്രധാന ഫീച്ചറാണ് റീല്‍സ്. ടിക്ടോക് വീഡിയോകളെ പോലെ ഇന്‍സ്റ്റഗ്രാം റീല്‍സിനും പ്രിയം ഏറെയാണ്. റീല്‍സ് ഉപയോഗിക്കുന്നവര്‍ക്കും റീല്‍സ് കാണുന്നവര്‍ക്കും പുതിയ അപ്‌ഡേറ്റുമായാണ് ഇന്‍സ്റ്റഗ്രാം എത്തിയിട്ടുള്ളത്.

ദൈര്‍ഘ്യമേറിയ റീലുകള്‍, റീല്‍ ടെംപ്ലേറ്റുകള്‍ എന്നിവയാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ച പുതിയ ഫീച്ചറുകള്‍. 30 സെക്കന്റ് ഉള്ള റീലുകളുടെ പരമാവധി സമയം 90 സെക്കന്റായാണ് ഉയര്‍ത്തിയിട്ടുള്ളത്. കൂടാതെ, റീലുകളുടെ ഉപയോഗം എളുപ്പമാക്കാന്‍ ടെംപ്ലേറ്റുകള്‍, സ്റ്റിക്കറുകള്‍, പുതിയ സൗണ്ട് ഇഫക്ടുകള്‍, സ്വന്തം ഓഡിയോ ഉപയോഗിക്കാനുള്ള സൗകര്യം തുടങ്ങിയ ഫീച്ചറുകളും ഇന്‍സ്റ്റഗ്രാമില്‍ ലഭ്യമാണ്.

ഇന്ററാക്ടീവ് സ്റ്റിക്കറുകള്‍, ഇന്ററാക്ടീവ് പോള്‍, ഇമോജി സ്ലൈഡര്‍, ക്വിസ് എന്നിവ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് അവരുടെ റീലുകള്‍ രസകരമാക്കാന്‍ കഴിയും.