ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ. പണവും വ്യക്തിഗത വിവരങ്ങളും മോഷ്ടിക്കാൻ തട്ടിപ്പുകാർ ഉപയോഗിക്കുന്ന പുതിയ തട്ടിപ്പിനെക്കുറിച്ചാണ് കേന്ദ്രം ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുതിയ എസ്എംഎസ് സ്‌കാം സംബന്ധിച്ച് എസ്ബിഐ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നത്.
തങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി അറിയിക്കുന്ന സന്ദേശങ്ങളിൽ ജാഗ്രത പാലിക്കാൻ പിഐബി എസ്ബിഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. തട്ടിപ്പുകാർ ഇത്തരം അലേർട്ടുകൾ എസ്എംഎസുകളിലൂടെ അയക്കും. ഇത്തരം സന്ദേശങ്ങളോടും കോളുകളോടും പ്രതികരിക്കരുതെന്നും എസ്ബിഐ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു. സന്ദേശത്തോടൊപ്പം വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും മുന്നറിയിപ്പിലുണ്ട്.

