തിരുവനന്തപുരം: ഒരു വർഷംകൊണ്ട് സംസ്ഥാനത്തെ റവന്യു വകുപ്പ് നൽകിയത് അരലക്ഷത്തിലേറെ പട്ടയങ്ങൾ. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം നൂറ് ദിന പദ്ധതിയിലുൾപ്പെട്ട പട്ടയവിതരണം മെയ് 31 ന് സമാപിക്കുമ്പോൾ 50,614 കുടുംബങ്ങൾക്ക് പട്ടയം ലഭിക്കും. രണ്ടാം നൂറുദിന പദ്ധതിയിൽ നൽകാൻ കഴിഞ്ഞത് ലക്ഷ്യമിട്ടതിന്റെ ഇരട്ടി പട്ടയങ്ങളാണ് വിതരണം ചെയ്യാൻ കഴിഞ്ഞത്.
15,000 പട്ടയങ്ങൾ വിതരണം ചെയ്യാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. ആയിരുന്നു ലക്ഷ്യം. 33,530 ഇതുവരെ നൽകി. പട്ടയങ്ങൾ തയ്യാറായെങ്കിലും ഉപതിരഞ്ഞെടുപ്പ് ചട്ടങ്ങൾ നിലവിലുള്ളതിനാൽ എറണാകുളത്തും (2,447) മുഖ്യമന്ത്രിയുടെ പരിപാടി മാറ്റിയതിനാൽ കൊല്ലത്തും (1123) വിതരണം നടന്നില്ല.
മെയ് 31ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് പുനലൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പട്ടയമേളയുടെ സമാപനം ഉദ്ഘാടനം ചെയ്യും. പുനലൂർ പേപ്പർ മില്ലിന്റെ സ്ഥലത്ത് താമസിക്കുന്ന 1000 കുടുംബങ്ങൾക്ക് പട്ടയം നൽകും. ആദ്യ നൂറ് ദിന പദ്ധതിയിൽ 13,534 കുടുംബങ്ങൾക്ക് പട്ടയം നൽകിയിരുന്നു. 14 ജില്ലകളിൽ 39 കേന്ദ്രങ്ങളിലാണ് പട്ടയമേള സംഘടിപ്പിക്കുന്നത്.

