രാജ്യത്ത് ഇന്ധനവില കുറച്ചു; കേന്ദ്ര നികുതിയിൽ കുറവു വരുത്തി സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുറഞ്ഞു. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറു രൂപയും കേന്ദ്ര സർക്കാർ കുറച്ചു. കേന്ദ്ര നികുതിയിലാണ് കുറവ് വരുത്തിയത്. ലിറ്ററിന് 9 രൂപ 50 പൈസ പെട്രോളിനും 7 രൂപ വരെ ഡീസലിനും വില കുറയും.

അതേസമയം, പാചകവാതക സിലിണ്ടറിന് 200 രൂപ സബ്‌സിഡി ഉജ്ജ്വല പദ്ധതിപ്രകാരം നൽകും. ഉജ്ജ്വല പദ്ധതിക്കു കീഴിലെ ഒമ്പതു കോടി പേർക്ക് 12 സിലിണ്ടറുകൾ സബ്‌സിഡി പ്രകാരം നൽകുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സർക്കാർ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. സ്റ്റീലിന്റെയും സിമന്റിന്റെയും വില കുറയ്ക്കാനും ഇടപെടൽ ഉണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി.