രാജ്യത്ത് വീണ്ടും ഒമിക്രോൺ ബി എ വകഭേദം സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് തമിഴ്നാട് സ്വദേശിയിൽ

ചെന്നൈ: രാജ്യത്ത് വീണ്ടും ഒമിക്രോൺ ബിഎ വകഭേദം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിൽ ചെങ്കൽപേട്ട സ്വദേശിയ്ക്കാണ് ഒമിക്രോൺ ബിഎ വകഭേദം സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം, കഴിഞ്ഞ ദിവസം ഹൈദരാബാദിലും ഒരു കേസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ രാജ്യത്ത് ബിഎ വകഭേദം വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി ഉയർന്നു.

ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയയാൾക്കാണ് ഹൈദരാബാദിൽ രോഗം സ്ഥിരീകരിച്ചത്. മേയ് 9 നാണ് ഇയാൾ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയത്. ഇയാൾ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കി.

ഇന്ത്യയിൽ കോവിഡ് തരംഗത്തിന്റെ മൂന്നാം തരംഗത്തിന് കാരണമായത് ഒമിക്രോണിന്റെ ആദ്യവകഭേദങ്ങളാണ്.