തിരുവനന്തപുരം: ഇന്ത്യയില്‍ വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തിലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി. ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷനാണ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്.
കേരളത്തിന്റെ ഈ നേട്ടം അഭിമാനാര്‍ഹമാണെന്ന് ധനമന്ത്രി പറഞ്ഞു. എന്നാല്‍, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരാവസ്ഥയിലായതു കൊണ്ടാണ് ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും വില അടിക്കടി കൂട്ടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, സംരംഭകരെ സഹായിക്കുന്ന നിലപാടാണ് കെഎഫ്‌സിയുടേതെന്നും, പലിശ പരമാവധി കുറച്ചാണ് വായ്പ നല്‍കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തൊഴില്‍ സംരംഭകരെയും വ്യവസായികളെയും സഹായിക്കുന്ന നിലപാടാണ് കെഎഫ്‌സി തുടരുന്നതെന്നും കെഎഫ്‌സി എംപ്ലോയീസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

